Email : policesociety1179@gmail.com  Phone : 0474 2740833 Contact Us

മൊബൈൽ ബാങ്കിംഗ്

പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഭാരം കണക്കിലെടുത്ത് അവർ ജോലി ചെയുന്ന സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന ബാങ്കിംഗ് സംവിധാനം കേരളത്തിൽ ആദ്യമായി പോലീസിൽ നടപ്പിലാക്കിയത് കൊല്ലം ജില്ലാ പോലീസ് സൊസൈറ്റിയാണെന്നുള്ള ചരിത്ര നേട്ടവും നമുക്ക് അവകാശപ്പെട്ടതാണ് .

എസ്.എം.എസ് അലർട്ട് സിസ്റ്റം

സംഘത്തിലെ ക്യാഷ് ഇടപാടുകൾ സഹകാരികൾക്ക് സുതാര്യവും കൃത്യതവും വരുത്തുന്നതിനായി എസ്.എം.എസ് അലർട്ട് സിസ്റ്റം വഴി നടത്തുന്നു. പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഈ സിസ്റ്റം വഴി സഹകാരികളിൽ എത്തിക്കുന്നു .

നെറ്റ് ബാങ്കിംഗ് /NEFT / RTGS

2019 യൂണിയൻ ബഡ്ജറ്റ് നിർദ്ദേശപ്രകാരം ഡിജിറ്റൽ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻകം ടാക്സ് ആക്ടിൽ പുതിയതായി ഉൾപ്പെടുത്തിയ സെക്ഷൻ 194N പ്രകാരം സംഘം ബാങ്കിലെ വിവിധ അക്കൗണ്ടുകളിൽ നിന്നുമായി ഒരു സാമ്പത്തിക വർഷത്തിൽ ആകെ ക്യാഷായി പിൻവലിച്ചിട്ടുള്ള തുക ഒരു കോടി ആയിട്ടുണ്ടെങ്കിൽ ആ സാമ്പത്തിക വർഷത്തെ തുടർന്നുള്ള ക്യാഷ് വിഡ്രോകൾക്ക് 2% TDS ഈടാക്കുന്നതാണ് .
മേൽ സാഹചര്യത്തിൽ സഹകാരികൾക്ക് ഇടപാടുകൾ കൂടുതൽ സുതാര്യവും ലളിതവുമാക്കുന്നതിനായി നെറ്റ് ബാങ്കിംഗ്/ NEFT / RTGS സംവിധാനം നടപ്പിലാക്കി .

ഇ - പാസ്ബുക്ക്

സംഘം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറൈസ്ഡ് ഡിജിറ്റൽ പാസ്ബുക്ക് നടപ്പാക്കി. സഹകാരികൾക്ക് ലോൺ , ഡിപ്പോസിറ്റുകൾ ,GDCS (ചിട്ടി ) എന്നിവയുടെ ബാലൻസ് , ഇന്റെറസ്റ് , റീപേയ്മെന്റ് ഡീറ്റെയിൽസ് , റിക്കവറി ഡീറ്റെയിൽസ് എന്നിവ സൊസൈറ്റിയിൽ എത്താതെ നേരിട്ട് അറിയുന്നതിന് മൊബൈൽ ഇ-പാസ്ബുക്ക് സംവിധാനം നടപ്പിലാക്കി .