Kollam Dist Police Dept Employeess Co Operative Society Q 1179.
DPO compound, Trikkannnamangal, Kottarakkara, Kollam-1
ജില്ലാ പോലീസ് സേനയിൽ ജോലി ചെയ്യുന്ന എല്ലാ വിഭാഗം ജീവനക്കാരുടെയും ക്ഷേമത്തെ ലക്ഷ്യമാക്കി കേരളാ പോലീസ് അസോസിയേഷന്റെ 1994 -95 പ്രവർത്തന വർഷത്തെ കൊല്ലം ജില്ലാ പ്രെസിഡന്റും സെക്രെട്ടറിയുമായിരുന്ന ശ്രീ . ആർ .രവീന്ദ്രൻപിള്ള , ശ്രീ . റ്റി വി സ്റ്റീഫൻ എ .ആർ .യു സെക്രട്ടറി ആയിരുന്ന ശ്രീ എൻ . ശിവരാജൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകിയത് .04 -06 -1994 -ൽ രജിസ്റ്റർ ചെയ്ത് 29 -07 -94 ൽ പ്രവർത്തനം ആരംഭിച്ച നമ്മുടെ സംഘം 25 വർഷം പൂർത്തിയാക്കുകയാണ് സിൽവർ ജൂബിലിയുടെ നിറവിൽ 2019 -20 വർഷം സഹകാരികൾക്ക് അവിസ്മരണീയമായ നേട്ടങ്ങൾ സമ്മാനമായി നൽകുവാനുള്ള ശ്രമമാണ് ഭരണസമിതി നടത്തുന്നത്. ലോണുകളുടെ പലിശനിരക്ക് പരമാവധി കുറച്ചും സഹകാരികളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി പുതിയ പദ്ധതികൾ നടപ്പാക്കിയും സേവന മേഖലയിൽ പുതിയ ദിശാബോധം ഉണ്ടാക്കുവാൻ കഴിഞ്ഞു.
'മാറ്റത്തിനായ് സഹകാരികൾ ഒപ്പം ഞങ്ങളും ' എന്ന മുദ്രാവാക്യം നെഞ്ചിലേറ്റി 2017 നവംബർ 2 ന് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തപ്പോൾ സഹകാരികൾക്ക് മുൻപാകെ അവതരിപ്പിച്ച മാനിഫെസ്റ്റോ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും ഓരോ വർഷത്തെയും പ്രോഗ്രസ്സ് റിപ്പോർട്ട് പൊതുയോഗത്തിൽ അവതരിപ്പിക്കുവാനും കഴിഞ്ഞു എന്നുള്ളത് ഭരണസമിതിയ്ക് കരുത്ത് പകരുന്നു.
വായ്പ പരിധി 20 ലക്ഷം രൂപയായി ഉയർത്തിയും വായ്പകളുടെ ജാമ്യവ്യവസ്ഥ ലളിതമാക്കിയും അപകടം മൂലം ചികിത്സയിൽ കഴിയുന്നവർക്ക് ഇൻഷുറൻസ് സംരക്ഷണം ഉറപ്പ് വരുത്തിയും അപകടം മൂലം മരണം സംഭവിച്ചാൽ അവകാശിക്ക് 8 ലക്ഷം രൂപ ധനസഹായം നൽകിയതും പലിശനിരക്ക് ഗണ്യമായി കുറച്ചതും സഹകാരികൾക്ക് അനുഭവവേദ്യമായ മാറ്റങ്ങളാണ്.
ആധുനിക സാങ്കേതിക വിദ്യകൾ സഹകരണ മേഖലയിലും ബാങ്കിങ് മേഖലയിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ നമ്മുടെ സംഘത്തിലും കാലോചിതമായി നടപ്പാക്കിയും ഇന്റർനെറ്റ് ബാങ്കിങ്, NEFT / RTGS , ഇ-പാസ്ബുക്ക് തുടങ്ങിയവ ആരംഭിച്ചും ഇടപാടുകൾ സുതാര്യവും വേഗത്തിലുമാക്കാൻ കഴിഞ്ഞു.
സഹകാരികളുടെ മരണാന്തര ചടങ്ങുകൾക്ക് നൽകിയിരുന്ന Funeral Fund 5000 രൂപയിൽ നിന്നും 25000 രൂപയായി ഉയർത്തിയതും സഹകാരികളുടെ മക്കളുടെ വിവാഹത്തിന് കുറഞ്ഞ പലിശനിരക്കിൽ 2 ലക്ഷം രൂപ വരെ നൽകുന്ന 'മംഗല്യ നിധി' ആരംഭിച്ചതും, വാഹനവിലയുടെ 90% വരെ (10 ലക്ഷം രൂപ വരെ) ൯ 9.5% പലിശനിരക്കിൽ നൽകുന്ന വാഹനവായ്പയ്ക് തുടക്കം കുറിച്ചതും നടപ്പ് വർഷത്തെ സ്വപ്നതുല്യനേട്ടങ്ങളാണ്.
കൊട്ടാരക്കര റൂറൽ ബ്രാഞ്ചിന് സ്വന്തമായി കെട്ടിടം, ജീവനക്കാർക്ക് പ്രത്യേക ഇളവും ക്രെഡിറ്റ് സൗകര്യത്തോടും കൂടി വിപുലമായ നിലയിൽ നീതി മെഡിക്കൽ സ്റ്റോർ ആരംഭിച്ചതും ,പരമാവധി സ്റ്റേഷനറി ഉൽപന്നങ്ങൾ ന്യായവിലയ്ക്ക് നൽകി ആകർഷകമായ രീതിയിൽ കൺസ്യൂമർ സ്റ്റോറിന്റെ മുഖച്ഛായ മാറ്റിയത് , അധ്യയന വർഷം സഹകാരികൾക്ക് 50% വരെ വിലക്കുറവിൽ ബാഗ് , കുട , ചെരുപ്പ് ഉൾപ്പെടെ എല്ലാ പഠനോപകരണങ്ങളും പലിശരഹിത വായ്പയായി തവണ വ്യവസ്ഥയിൽ നൽകുന്ന സ്കൂൾ മാർക്കറ്റ് കൊല്ലത്തും കൊട്ടാരക്കരയിലും സംഘടിപ്പിക്കുന്നത് എല്ലാ ഭരണസമിതിയുടെ പ്രതിബദ്ധത വിളിച്ചോതുന്നതാണ് .
സംഘത്തിന്റെ ഉടമസ്ഥതയിൽ മുണ്ടയ്ക്കൽ ഉള്ള വസ്തു നിലവിലെ സാഹചര്യത്തിൽ സംഘത്തിന് നേരിട്ട് പദ്ധതികൾ ഏറ്റെടുത്തു നടത്തുന്നതിന് അനുയോജ്യമല്ലാത്തതിനാൽ സംഘം ബൈലോ 2 (9 ) പ്രകാരം സഹകാരികൾക്ക് വിലനിശ്ചയിച്ചു നൽകുകയോ മറ്റേതെങ്കിലും തരത്തിലുള്ള സാദ്ധ്യമായ ക്രയവിക്രിയ നടത്തി സംഘം മുതൽ ചലനാത്മകമാക്കേണ്ടതുണ്ട് .ആയതിനാൽ കരുത്ത് പകരുന്ന നിർദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു .
25 വർഷം പൂർത്തീകരിക്കുന്ന നമ്മുടെ സംഘത്തിന്റെ രൂപീകരണത്തിനും വളർച്ചക്കും നേതൃത്വം നൽകിയ ഏവരെയും നന്ദിയോടെ സ്മരിക്കുന്നു . പ്രതിസന്ധികളേയും വെല്ലുവിളികളെയും അതിജീവിച്ചു സഹകാരികളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ട് സംഘം ക്ലാസ്-1 പദവിയിൽ എത്തിനിൽക്കുന്നു . ഇനിയും നാം കൂടുതൽ മുന്നേറേണ്ടതായിട്ടുണ്ട് . അതിനു എല്ലാ സഹകാരികളുടെയും ആത്മാര്ത്ഥമായ പിന്തുണ അഭ്യർത്ഥിക്കുന്നു . കഴിഞ്ഞ കാലയളവിൽ കൊല്ലം ജില്ലാ പോലീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും അകമഴിഞ്ഞ് നൽകിയ കൊല്ലം സിറ്റി പോലീസ് കമ്മീഷണർമാർ , കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിമാർ , പോലീസ് ആസ്ഥാനത്തെ AAമാർ , മാനേജർമാർ , അക്കൗണ്ട്സ് ഓഫീസർമാർ , വിവിധ സെക്ഷനുകളിലെ ഉദ്യോഗസ്ഥർ എന്നിവരോട് പ്രത്യേകം നന്ദി അറിയിക്കുന്നു .
സൊസൈറ്റിയുടെ ആരംഭം , പ്രവർത്തനം , വളർച്ച
ജില്ലാ പോലീസ് സേനയിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരുടെയും ക്ഷേമത്തെ ലക്ഷ്യമാക്കി കേരളാ പോലീസ് അസോസിയേഷന്റെ 1994 - 95 പ്രവർത്തന വർഷത്തെ കൊല്ലം ജില്ലാ പ്രസിഡന്റും സെക്രെട്ടറിയുമായിരുന്ന ശ്രീ എൻ ശിവരാജൻ എന്നിവരടങ്ങിയ കമ്മിറ്റീയാണ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് . തുടർന്ന് കരട് ബൈലോ രൂപീകരിച് പ്രാരംഭ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി .35 അംഗങ്ങളെ ചേർത്തുകൊണ്ട് 1475 രൂപ പ്രവർത്തന മൂലധനം സ്വരൂപിച്ചുകൊണ്ടും അന്നത്തെ ബഹു. കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ടും ഇപ്പോൾ അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസുമായ ശ്രീ. രാജേഷ് ദിവാൻ ഐ. പി. എസ്. അവർകൾ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്ത സൊസൈറ്റി 2014 പിന്നിട്ട് 2015ലേക്ക് കടക്കുമ്പോൾ സൊസൈറ്റിയുടെ ലാഭത്തിൽ നിന്നും സ്വന്തം കെട്ടിടം നിർമ്മിച്ചും അക്കൗണ്ടുകൾ കമ്പ്യൂട്ടറൈസ്ഡ് ചെയ്തും മുഴുവൻ അംഗങ്ങൾക്കും അപകട ഇൻഷുറൻസ് ഏർപ്പെടുത്തിയും ലോണിനു ഒന്നര ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷയും അംഗങ്ങൾക്കു ലാഭവിഹിതവും വാർഷിക ഗിഫ്റ്റും നൽകികൊണ്ട് 31.03.2014 ആയപ്പോഴേക്കും 3681 അംഗങ്ങളും 1525692312 രൂപ (നൂറ്റിഅമ്പത്തിരണ്ട് കോടി അമ്പത്തിയാറ് ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരത്തി മുന്നൂറ്റി പന്ത്രണ്ട് രൂപ ) പ്രവർത്തന വർഷത്തെ ലാഭത്തിലും എത്തിക്കുവാൻ നമുക്ക് സാധിച്ചിട്ടുണ്ട് .
പ്രവർത്തനങ്ങളിൽ ഒരു കുതിച്ചു ചാട്ടം തന്നെ നടത്തിയ ഈ പ്രവർത്തന വർഷങ്ങളിൽ ഈ നേട്ടങ്ങളുടെ എല്ലാ പ്രേരകശക്തിയായി പ്രവർത്തിച്ചത് സംഘം ഭരണസമിതിയുടെ ഇച്ഛാശക്തിയോടെയുള്ള ആത്മാർത്ഥമായ പരിശ്രമവും പ്രവർത്തനവും ബഹുമാനപ്പെട്ട അംഗങ്ങളുടെ സഹായസഹകരണവും ബഹുമാനപ്പെട്ട പോലീസ് ഡിപ്പാർട്മെന്റ് മേധാവികളുടെ വിശിഷ്യ ബഹു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രീ. വി സുരേഷ്കുമാർ ഐ. പി. എസ്, അവർകൾ ബഹു . സൂപ്രണ്ട് ഓഫ് പോലീസ് കൊല്ലം റൂറൽ ശ്രീ. എസ് സുരേന്ദ്രൻ ഐ. പി. എസ് അവർകൾ എന്നിവരുടെ സഹായസഹകരണങ്ങളും ബന്ധപ്പെട്ട ഇതര ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരുടെയും സഹായസഹകരണവും കൊണ്ട് മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. അംഗങ്ങൾ 2013 -2014 പ്രവർത്തനവർഷം ഷെയർ മടക്കി പിരിഞ്ഞുപോയതിനു ശേഷം 31.03.2015ൽ 3681 അംഗങ്ങൾ സംഘത്തിൽ ഉണ്ട് .
Kollam Dist Police Dept Employeess Co Operative Society Q 1179.
DPO compound, Trikkannnamangal, Kottarakkara, Kollam-1
Our mission is to deliver reliable, latest news and opinions.