Email : policesociety1179@gmail.com  Phone : 0474 2740833 Contact Us

Choose the Best Loan. Apply Now!

Choose the Best Loan. Apply Now!

Choose the Best Loan. Apply Now!

Choose the Best Loan. Apply Now!

09.25%

സാധാരണ വായ്പ

9.75

ഫെസ്റ്റിവൽ ലോൺ

7.75%

വാഹന വായ്പ

9.75%

വിദ്യാഭ്യാസ വായ്പ

Welcome to Kerala Police Society

04 -06 -1994 -ൽ രജിസ്റ്റർ ചെയ്ത് 29 -07 -94 ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ജില്ലാ പോലീസ് ഡിപ്പാർട്ടമെന്റ് എംപ്ലോയീസ് സഹകരണസംഘം ക്ലിപ്തം നമ്പർ ക്യു.1179 ,25 വർഷം പൂർത്തീകരിച്ചിരിക്കുന്നു. 25 വർഷം പൂർത്തിയാക്കിയ നമ്മുടെ സംഘത്തിന്റെ രൂപീകരണത്തിനും വളർച്ചക്കും നേതൃത്വം നൽകിയ ഏവരെയും നന്ദിയോടെ സ്മരിക്കുന്നു . പ്രതിസന്ധികളേയും വെല്ലുവിളികളെയും അതിജീവിച്ചു സഹകാരികളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ട് സംഘം ക്ലാസ്-1 പദവിയിൽ എത്തിനിൽക്കുന്നു . ഇനിയും നാം കൂടുതൽ മുന്നേറേണ്ടതായിട്ടുണ്ട് . അതിനു എല്ലാ സഹകാരികളുടെയും ആത്മാര്ത്ഥമായ പിന്തുണ അഭ്യർത്ഥിക്കുന്നു.

Offers & Schemes

Facilities

സേവിങ്സ് അക്കൗണ്ട്

അംഗങ്ങളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷയത്തോടെ അംഗങ്ങൾക്ക് സേവിങ്സ് അക്കൗണ്ട് ആരംഭിക്കുവാനുള്ള സൗകര്യം എല്ലാ പ്രവർത്തിദിനങ്ങളിലും സംഘത്തിൽ ലഭ്യമാണ് . ഈ സൗകര്യം എല്ലാ അംഗങ്ങളും പ്രയോജനപ്പെടുത്തേണ്ടതാണ് .

പെൻഷൻ ബെനിഫിറ്റ്

സംഘത്തിൽ വർഷാരംഭം 554789 രൂപ ഈ സ്കീമിൽ ഉണ്ടായിരുന്നതിൽ പ്രവർത്തനവർഷം സമാഹരിച്ച 67236 രൂപ ഉൾപ്പെടെ ആകെ 622025 രൂപ ഉണ്ടായിരുന്നതിൽ 73874 രൂപ മടക്കി കൊടുത്തതിനു ശേഷം 548251 രൂപ 31 .03 .2014ൽ ഈ സ്കീമിലുണ്ട് .

DOWNLOAD ACCOUNT OPENING FORM

സ്വയം വർദ്ധക സ്കീം

സംഘത്തിൽ വർഷാരംഭം ഈ സ്കീമിൽ 6954604 രൂപ ഉണ്ടായിരുന്നതിൽ പ്രവർത്തന വർഷം സമാഹരിച്ച 2525000 രൂപ ഉൾപ്പെടെ ആകെ 9479604 രൂപ ഉണ്ടായിരുന്നതിൽ 964500 രൂപ മടക്കിക്കൊടുത്തതിനുശേഷം 31 .03 .2014ൽ ഈ സ്കീമിൽ 1560500 രൂപ കൂടുതലാണ് .

t1

മൊബൈൽ ബാങ്കിംഗ്

പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഭാരം കണക്കിലെടുത്ത് അവർ ജോലി ചെയുന്ന സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന ബാങ്കിംഗ് സംവിധാനം കേരളത്തിൽ ആദ്യമായി പോലീസിൽ നടപ്പിലാക്കിയത് കൊല്ലം ജില്ലാ പോലീസ് സൊസൈറ്റിയാണെന്നുള്ള ചരിത്ര നേട്ടവും നമുക്ക് അവകാശപ്പെട്ടതാണ് .

20161016_zaobao_sgsecuresms

എസ്.എം.എസ് അലർട്ട് സിസ്റ്റം

സംഘത്തിലെ ക്യാഷ് ഇടപാടുകൾ സഹകാരികൾക്ക് സുതാര്യവും കൃത്യതവും വരുത്തുന്നതിനായി എസ്.എം.എസ് അലർട്ട് സിസ്റ്റം വഴി നടത്തുന്നു. പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഈ സിസ്റ്റം വഴി സഹകാരികളിൽ എത്തിക്കുന്നു .

credit-card-paymentjpg

നെറ്റ് ബാങ്കിംഗ് /NEFT / RTGS

2019 യൂണിയൻ ബഡ്ജറ്റ് നിർദ്ദേശപ്രകാരം ഡിജിറ്റൽ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനായി, സഹകാരികൾക്ക് ഇടപാടുകൾ കൂടുതൽ സുതാര്യവും ലളിതവുമാക്കുന്നതിനായി നെറ്റ് ബാങ്കിംഗ്/ NEFT / RTGS സംവിധാനം നടപ്പിലാക്കി .

LOANS

എമർജൻസി ലോൺ

സഹകാരികൾക്ക് അടിയന്തിര ആവശ്യങ്ങൾക്കായി ഇതര ബാങ്കുകളെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനും സമയബന്ധിതമായും സുതാര്യമായും വായ്പ ലഭിക്കുന്നതിനായി എമർജൻസി ലോൺ നൽകി വരുന്നു. പരമാവധി 2 ലക്ഷം രൂപ വരെ 20 മാസ കാലയിളവിൽ 10.25% പലിശനിരക്കിൽ നൽകുന്നതാണ്.

സാധാരണ വായ്പ

സഹകാരികളുടെ മറ്റ് പൊതു ആവശ്യങ്ങൾക്കായി ബാങ്ക് 9.75 ശതമാനം പലിശ നിരക്കിൽ 5 ലക്ഷം രൂപ വരെ വായ്പയായി നൽകി വരുന്നു.

ഫിക്സഡ് ഡിപ്പോസിറ്റ് ലോൺ

സംഘത്തിലെ അംഗങ്ങൾക്ക് അവരുടെ ഫിക്സഡ് ഡിപ്പോസിറ്റിന്റെ ജാമ്യത്തിൽ ഫിക്സഡ് ഡിപോസിറ്റിന്റെ 80 ശതമാനം വരെ കാല താമസം കൂടാതെ ലോണുകൾ ബാങ്ക് നൽകി സഹായിക്കുന്നുണ്ട്.

ഫെസ്റ്റിവൽ ലോൺ

അംഗങ്ങൾക്ക് ഓണം , ക്രിസ്തുമസ്,റംസാൻ തുടങ്ങിയ വിശേഷ ദിവസങ്ങൾ ആഘോഷിക്കുന്നതിനായും സ്കൂൾ തുറക്കുന്ന മാസത്തിലും ഫെസ്റ്റിവൽ വായ്പകൾ സ്വന്തം ജാമ്യത്തിൽ നൽകി വരുന്നുണ്ട് . പരമാവധി 50000 രൂപ വരെ 10.25 ശതമാനം പലിശ നിരക്കിൽ നൽകി വരുന്നുണ്ട്

വിദ്യാഭ്യാസ വായ്പ

സംഘാംഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ ക്ഷേമത്തെ ലക്ഷ്യമാക്കിയാണ് ഈ വായ്പ നൽകി വരുന്നത് . ഈ വായ്പ ഇനത്തിൽ പരമാവധി 50000 രൂപ വരെ 10.25 ശതമാനം പലിശ നിരക്കിൽ 15 മാസക്കാലത്തേക്ക് നൽകി വരുന്നുണ്ട്.

കമ്പ്യൂട്ടർ വായ്പ

സംഘാംഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ ക്ഷേമത്തെ ലക്ഷ്യമാക്കിയാണ് ഈ വായ്പ നൽകി വരുന്നത് . ഈ വായ്പ ഇനത്തിൽ പരമാവധി 50000 രൂപ വരെ 5 ശതമാനം പലിശ നിരക്കിൽ 20 മാസക്കാലത്തേക്ക് നൽകി വരുന്നുണ്ട്

വാഹന വായ്പ

സഹകാരികൾക്ക് വാഹനം വാങ്ങുന്നതിനായി ഇതര ബാങ്കുകളെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനും സമയബന്ധിതമായും സുതാര്യമായും വായ്പ ലഭിക്കുന്നതിനായി വാഹനവിലയുടെ 90% വരെ വാഹന വായ്പയായി നൽകുന്നു . പരമാവധി 10 ലക്ഷം രൂപ വരെ നൽകുന്ന വാഹനവായ്പ 7.75% പലിശനിരക്കിൽ നൽകുന്നതാണ്.

മംഗല്യ നിധി

സംഘത്തിലെ ഏതൊരംഗത്തിന്റെയും മക്കളുടെ വിവാഹത്തിന് 2 ലക്ഷം രൂപ വരെ നിബന്ധനകൾക്ക് വിധേയമായി 6% പലിശനിരക്കിൽ സർവ്വീസ് കാലാവധിക്കനുസരിച്ച് വായ്പ നൽകുന്നതാണ്

GDCS ലോൺ

അംഗങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനും സമ്പാദ്യശീലം പ്രോത്സാഹിക്കുന്നതിനുമായി പ്രതിമാസ നിക്ഷേപ പദ്ധതി (GDCS )യിൽ നിന്നും സല തുകയുടെ 50% വരെ ലോൺ അനുവദിക്കുന്നതും ടി. ലോൺ തുകയുടെ പലിശ മാത്രം GDCS നോടൊപ്പം ഈടാക്കുന്നതും ചിട്ടിത്തുക കൈപ്പറ്റുന്ന മുറയ്ക്ക് മുതൽ വകയിരുത്തുന്നതുമാണ് .

ഹയർ പർച്ചേസ് വായ്പ

കൊല്ലം പോലീസ് സൊസൈറ്റി അതിന്റെ അംഗങ്ങൾക്ക് ഹയർ പർച്ചേസ് വായ്പകളും നൽകുന്നു. ഈ സ്കീമിന് കീഴിൽ അനുവദിക്കുന്ന പരമാവധി തുക Rs. 2 ലക്ഷം രൂപയാണ്. ഈ വായ്പ 60 മാസത്തിനുള്ളിൽ 10.25% പലിശനിരക്കിൽ തിരിച്ചടയ്ക്കണം.

CSOL വായ്പ

സംഘത്തിലെ അംഗങ്ങൾക്ക് ഈ വായ്പ 9.75% ശതമാനം പലിശനിരക്കിൽ 10 വർഷത്തെ കാലയളവിൽ ലഭ്യമാണ്. ഈ വായ്പയിനത്തിൽ അനുവദിക്കുന്ന പരമാവധി തുക 15 ലക്ഷമാണ്.

പലിശരഹിത വായ്പ

പലിശരഹിത വിദ്യാഭ്യാസ വായ്പ

സഹകാരികളുടെ മക്കളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിനു (MBBS -സർക്കാർ മെറിറ്റ് ) 1 ലക്ഷം രൂപ വരെ പലിശരഹിത വായ്പയായി 5 വർഷം വരെയുള്ള കാലാവധിക്ക് അനുവദിക്കുന്നതാണ് .
നടപ്പ് സാമ്പത്തിക വർഷത്തിൽ സഹകാരികളുടെ മക്കൾ പഠിക്കുന്ന മറ്റ് പ്രൊഫഷണൽ കോഴ്സ്കൾക്ക് കൂടി പലിശരഹിത വായ്പ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനം ആരംഭിക്കുന്നതാണ് .

പലിശരഹിത മെഡിക്കൽ വായ്പ

സംഘത്തിലെ അംഗങ്ങൾക്ക് അടിയന്തിര രോഗചികിത്സ , ഡ്യുട്ടിക്കിടയിൽ അപകടം എന്നീ ആവശ്യത്തിലേക്കായി 50000 രൂപ വരെ പലിശ രഹിത മെഡിക്കൽ വായ്പയായി ഉപനിബന്ധങ്ങൾക്ക് വിധേയമായി നൽകുന്നതാണ് . 25ൽ അധികം കിടക്കകളുള്ള ആശുപത്രിയിൽ 48 മണിക്കൂറിലധികം അഡ്മിറ്റായി ചികിത്സാ തേടിയിട്ടുണ്ടെങ്കിൽ ഈ പദ്ധതിയിൽനിന്നും മെഡിക്കൽ വായ്പ ലഭിക്കുന്നതാണ് .

DOWNLOAD LOAN APPLICATION FORM
MESSAGES

Activities

Our mission is to deliver reliable, latest news and opinions.

We are here to help you

Our mission is to deliver reliable, latest news and opinions.

Apply For Loan

Looking to buy a car or home loan? then apply for loan now.

Download Form

Call us at

0474 2740833

policesociety1179@gmail.com

Contact us

Talk to Advisor

Need to loan advise? Talk to our Loan advisors.

Contact