Email : policesociety1179@gmail.com  Phone : 0474 2740833 Contact Us
LOANS

എമർജൻസി ലോൺ

സഹകാരികൾക്ക് അടിയന്തിര ആവശ്യങ്ങൾക്കായി ഇതര ബാങ്കുകളെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനും സമയബന്ധിതമായും സുതാര്യമായും വായ്പ ലഭിക്കുന്നതിനായി എമർജൻസി ലോൺ നൽകി വരുന്നു. പരമാവധി 2 ലക്ഷം രൂപ വരെ 20 മാസ കാലയിളവിൽ 10.25% പലിശനിരക്കിൽ നൽകുന്നതാണ്.

സാധാരണ വായ്പ

സഹകാരികളുടെ മറ്റ് പൊതു ആവശ്യങ്ങൾക്കായി ബാങ്ക് 9.25% ശതമാനം പലിശ നിരക്കിൽ 4 ലക്ഷം രൂപവരെ വായ്പയായി നൽകി വരുന്നു.

ഫിക്സഡ് ഡിപ്പോസിറ്റ് ലോൺ

സംഘത്തിലെ അംഗങ്ങൾക്ക് അവരുടെ ഫിക്സഡ് ഡിപ്പോസിറ്റിന്റെ ജാമ്യത്തിൽ ഫിക്സഡ് ഡിപോസിറ്റിന്റെ 80 ശതമാനം വരെ കാല താമസം കൂടാതെ ലോണുകൾ ബാങ്ക് നൽകി സഹായിക്കുന്നുണ്ട്.

ഫെസ്റ്റിവൽ ലോൺ

അംഗങ്ങൾക്ക് ഓണം , ക്രിസ്തുമസ്,റംസാൻ തുടങ്ങിയ വിശേഷ ദിവസങ്ങൾ ആഘോഷിക്കുന്നതിനായും സ്കൂൾ തുറക്കുന്ന മാസത്തിലും ഫെസ്റ്റിവൽ വായ്പകൾ സ്വന്തം ജാമ്യത്തിൽ നൽകി വരുന്നുണ്ട് . പരമാവധി 50000 രൂപ വരെ 9.75 ശതമാനം പലിശ നിരക്കിൽ നൽകി വരുന്നുണ്ട്

വിദ്യാഭ്യാസ വായ്പ

സംഘാംഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ ക്ഷേമത്തെ ലക്ഷ്യമാക്കിയാണ് ഈ വായ്പ നൽകി വരുന്നത് . ഈ വായ്പ ഇനത്തിൽ പരമാവധി 50000 രൂപ വരെ 9.75 ശതമാനം പലിശ നിരക്കിൽ 15 മാസക്കാലത്തേക്ക് നൽകി വരുന്നുണ്ട്.

കമ്പ്യൂട്ടർ വായ്പ

സംഘാംഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ ക്ഷേമത്തെ ലക്ഷ്യമാക്കിയാണ് ഈ വായ്പ നൽകി വരുന്നത് . ഈ വായ്പ ഇനത്തിൽ പരമാവധി 50000 രൂപ വരെ 5 ശതമാനം പലിശ നിരക്കിൽ 20 മാസക്കാലത്തേക്ക് നൽകി വരുന്നുണ്ട്

വാഹന വായ്പ

സഹകാരികൾക്ക് വാഹനം വാങ്ങുന്നതിനായി ഇതര ബാങ്കുകളെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനും സമയബന്ധിതമായും സുതാര്യമായും വായ്പ ലഭിക്കുന്നതിനായി വാഹനവിലയുടെ 90% വരെ വാഹന വായ്പയായി നൽകുന്നു . പരമാവധി 10 ലക്ഷം രൂപ വരെ നൽകുന്ന വാഹനവായ്പ 7.75% പലിശനിരക്കിൽ നൽകുന്നതാണ്.

മംഗല്യ നിധി

സംഘത്തിലെ ഏതൊരംഗത്തിന്റെയും മക്കളുടെ വിവാഹത്തിന് 2 ലക്ഷം രൂപ വരെ നിബന്ധനകൾക്ക് വിധേയമായി 6% പലിശനിരക്കിൽ സർവ്വീസ് കാലാവധിക്കനുസരിച്ച് വായ്പ നൽകുന്നതാണ്

GDCS ലോൺ

അംഗങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനും സമ്പാദ്യശീലം പ്രോത്സാഹിക്കുന്നതിനുമായി 09.00% പലിശനിരക്കിൽ പ്രതിമാസ നിക്ഷേപ പദ്ധതി (GDCS )യിൽ നിന്നും സല തുകയുടെ 50% വരെ ലോൺ അനുവദിക്കുന്നതും ടി. ലോൺ തുകയുടെ പലിശ മാത്രം GDCS നോടൊപ്പം ഈടാക്കുന്നതും ചിട്ടിത്തുക കൈപ്പറ്റുന്ന മുറയ്ക്ക് മുതൽ വകയിരുത്തുന്നതുമാണ് .

ഹയർ പർച്ചേസ് വായ്പ

കൊല്ലം പോലീസ് സൊസൈറ്റി അതിന്റെ അംഗങ്ങൾക്ക് ഹയർ പർച്ചേസ് വായ്പകളും നൽകുന്നു. ഈ സ്കീമിന് കീഴിൽ അനുവദിക്കുന്ന പരമാവധി തുക Rs. 2 ലക്ഷം രൂപയാണ്. ഈ വായ്പ 60 മാസത്തിനുള്ളിൽ 10.25% പലിശനിരക്കിൽ തിരിച്ചടയ്ക്കണം.

CSOL വായ്പ

സംഘത്തിലെ അംഗങ്ങൾക്ക് ഈ വായ്പ 09.75% ശതമാനം പലിശനിരക്കിൽ 10 വർഷത്തെ കാലയളവിൽ ലഭ്യമാണ്. ഈ വായ്പയിനത്തിൽ അനുവദിക്കുന്ന പരമാവധി തുക 15 ലക്ഷമാണ്.

പലിശരഹിത വായ്പ

പലിശരഹിത വിദ്യാഭ്യാസ വായ്പ

സഹകാരികളുടെ മക്കളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിനു (MBBS -സർക്കാർ മെറിറ്റ് ) 1 ലക്ഷം രൂപ വരെ പലിശരഹിത വായ്പയായി 5 വർഷം വരെയുള്ള കാലാവധിക്ക് അനുവദിക്കുന്നതാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ സഹകാരികളുടെ മക്കൾ പഠിക്കുന്ന മറ്റ് പ്രൊഫഷണൽ കോഴ്സ്കൾക്ക് കൂടി പലിശരഹിത വായ്പ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനം ആരംഭിക്കുന്നതാണ് .

പലിശരഹിത മെഡിക്കൽ വായ്പ

സംഘത്തിലെ അംഗങ്ങൾക്ക് അടിയന്തിര രോഗചികിത്സ , ഡ്യുട്ടിക്കിടയിൽ അപകടം എന്നീ ആവശ്യത്തിലേക്കായി 50000 രൂപ വരെ പലിശ രഹിത മെഡിക്കൽ വായ്പയായി ഉപനിബന്ധങ്ങൾക്ക് വിധേയമായി നൽകുന്നതാണ് . 25ൽ അധികം കിടക്കകളുള്ള ആശുപത്രിയിൽ 48 മണിക്കൂറിലധികം അഡ്മിറ്റായി ചികിത്സാ തേടിയിട്ടുണ്ടെങ്കിൽ ഈ പദ്ധതിയിൽനിന്നും മെഡിക്കൽ വായ്പ ലഭിക്കുന്നതാണ് .

LOAN INTEREST RATES

INTEREST FREE MEDICAL LOAN – NIL RS :100000
INTEREST FREE MBBS LOAN – NIL -RS : 100000
HOUSING LOAN – 9.75%
COMPUTER LOAN – 5% – RS : 100000
MANGALYA NIDHI :6% RS- 100000
VECHICLE LOAN – 7.75%
CSOL LOAN – 9.75% – RS 15,00000
SSA – 10.25%- RS- 100000
FESTIVAL LOAN – 10.25% – RS -50000
EDUCATION LOAN – – 10.25% -RS -50000
HIRE PURCHASE LOAN – 10.25% RS: 200000
GDCS LOAN : 9% RS – 500000